തലസ്ഥാനത്തെ മാധ്യമരപവര്‍ത്തകരുടെ വിവാദ ഫ്ളാറ്റ് പ്രശ്നം തീര്‍ക്കാന്‍ പൊതുഖജനാവില്‍ നിന്ന് 13 കോടി രൂപ സര്‍ക്കാര്‍ ചെലവിടുന്നു.
ഫ്ളാറ്റ് പ്രശ്നത്തില്‍ ധനമന്ത്രി കെ എം മാണി വിളിച്ച യോഗത്തിലാണ് തീരുമാനം. ഫ്ളാറ്റിന് 2005ലെ യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയും എട്ടു ശതമാനം പലിശയും ചേര്‍ത്തുള്ള തുകയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതു പ്രകാരം ഭവന നിര്‍മാണ ബോര്‍ഡിന് ലഭിക്കുന്നത് 5.68 കോടി രൂപയാണ്. യഥാര്‍ഥ കണക്കനുസരിച്ച് ബോര്‍ഡിന് ലഭിക്കാനുള്ളതാവട്ടെ 19.37 കോടിയാണ്. അവശേഷിക്കുന്ന തുകയായ 13 കോടിയിലേറെ രൂപ സര്‍ക്കാര്‍ ഹൗസിങ്ങ് ബോര്‍ഡിനു നല്‍കാനും യോഗത്തില്‍ ധാരണമായി. മൂന്നു മാസത്തിനകം മാധ്യമപ്രവര്‍ത്തകള്‍ ഒറ്റ ഗഡുവായി തുക അടയ്ക്കണം.
ഫ്ളാറ്റ് വാങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം അതേപടി അംഗീകരിച്ചാണ് ഒത്തുതീര്‍പ്പ്. ഇവര്‍ നല്‍കിയ നിവേദനം കൂടി ഉള്ളടക്കം ചെയ്താണ് ഇതേ തീരുമാനവുമായി മുമ്പും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ആ സമയത്താണ് വിവരാവകാശ നിയമ പ്രകാരം ബോര്‍ഡ് നല്‍കിയ വിവരങ്ങളിലൂടെ ഫ്ളാറ്റ് കുംഭകോണ വാര്‍ത്ത ചോരുന്നത്. തുടര്‍ന്ന്, മാധ്യമപ്രവര്‍ത്തകരുടെ രക്ഷയ്ക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അനൂകലമായ തീരുമാനമെന്ന് അറിയുന്നു. ഇതിലുടെ ഒരു മാധ്യമ പ്രവര്‍ത്തകനു ശരാശരി 25 ലക്ഷം ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.
മാധ്യമപ്രവര്‍ത്തകരില്‍നിന്ന് പണം ഈടാക്കാനുള്ള ഭവന നിറമാണ ബോര്‍ഡിന്റെ എല്ലാ ശ്രമവും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ മൂലം വിഫലമാകുകയായിരുന്നു. റോഡ്, പൈപ്പ് ലൈന്‍ ,വൈദ്യുതി ഫീഡര്‍ തുടങ്ങിയ പ്രശ്നങ്ങളെല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണ് പരിഹരിച്ചിരുന്നത്. പണമടയ്ക്കാതെ ഫ്ളാറ്റ് കൈവശം വെച്ചവരില്‍ ചിലര്‍ കോമ്പൗണ്ടിലെ സ്ഥലം കൈയേറി കൃഷിയും നടത്തി.
വിവരാകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചപ്പോള്‍ ഫ്ളാറ്റിലെ വാടകക്കാരുടെ കണക്കെടുക്കാന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ നാലംഗ ഉദ്യേഗസ്ഥ സംഘം പോയത് ഉന്നതങ്ങളില്‍നിന്ന് അന്നു തന്നെ ചോദ്യം ചെയ്തു. ഇനി ഇത്തരം കാര്യങ്ങള്‍ക്ക് അവിടെ പോകരുതെന്ന ഉത്തരവുമുണ്ടായി.
From: muzammil kandoth <muzammilkandoth@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Saturday, July 21, 2012 5:35 AM
Subject: [www.keralites.net] Re: കവര്‍ സ്റ്റോറിക്കാരേ, ഓടരുത് !!എഴുതിത്തള്ളില്ല, മാധ്യമ സിംഹങ്ങള്‍ പണമടക്കും.
വിവാദം അവസാനിക്കുകയാണ്. ഫ്ലാറ്റ് കുംഭകോണത്തില്‍ അകപ്പെട്ട മാധ്യമ പ്രവര്‍ത്തകരും കേരള സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തി. 'ഏയ് ഓട്ടോ'യില്‍ മോഹന്‍ലാല്‍ പറയുന്ന പോലെ ഇനി എല്ലാവരും ഗോ ടു യുവര്‍ ക്ലാസ്സസ് .. ഗോ ഗോ.. പന്ത്രണ്ടു വര്‍ഷമായി ചക്കാത്തിന് കഴിയുകയായിരുന്ന നാല്പത്തിയഞ്ച് മാധ്യമ പ്രവര്‍ത്തകരും മൂന്നു മാസത്തിനുള്ളില്‍ പണമടക്കണം. ധനമന്ത്രി കെ എം മാണിയും മാധ്യമ പ്രതിനിധികളും ഹൗസിംഗ് ബോര്‍ഡ് അധികൃതരും ചേര്‍ന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തീരുമാനിച്ചത്. നല്ല കാര്യം. ഓരോ ഫ്ലാറ്റിനും സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ച തുകയും രണ്ടായിരത്തി അഞ്ചു മുതലുള്ള എട്ടു ശതമാനം പലിശയും ഒറ്റത്തവണയായി അടക്കണം. മൂന്നു മാസത്തെ സമയമാണ് ഇതിനു അനുവദിച്ചിട്ടുള്ളത്.
ഈ കുംഭകോണ വാര്‍ത്ത പുറത്തു കൊണ്ട് വന്ന ഇന്ത്യന്‍ എക്സ്പ്രസ്സിനും ലേഖകന്‍ ഷാജു ഫിലിപ്പിനും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ !.. അര്‍ഹിക്കുന്ന പ്രധാന്യത്തോടെ ഈ വാര്‍ത്തയെ ജ്വലിപ്പിച്ചു നിര്‍ത്തിയ സോഷ്യല്‍ മീഡിയയക്കും അഭിവാദ്യങ്ങള്‍ . ആരെയെങ്കിലും ഇകഴ്ത്തിക്കാണിക്കാനോ തോല്പ്പിക്കാനോ ആയിരുന്നില്ല ഈ വിവാദം. മാധ്യമ പ്രവര്‍ത്തകരോട് ഇവിടെ ആര്‍ക്കും പ്രത്യേക വിരോധവും ഉണ്ടായിരുന്നില്ല. സമൂഹത്തിലെ എല്ലാ രംഗത്തും അനീതിയും അഴിമതിയും തട്ടിപ്പുമെല്ലാം കൊടികുത്തി വാഴുമ്പോള്‍ മാധ്യമ രംഗത്ത് പുണ്യാളന്‍മാരെ പ്രതീക്ഷിക്കാന്‍ മാത്രം വിഡ്ഢികളായിരുന്നില്ല ആരും. പക്ഷേ ബോധപൂര്‍വം പൂഴ്ത്തിവെച്ച ഒരു മഹാതട്ടിപ്പിന്റെ കഥ സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാക്കുക എന്നതായിരുന്നു ലക്ഷ്യം. അധികാര കേന്ദ്രങ്ങളുമായി പിന്‍വാതില്‍ ബാന്ധവത്തിലൂടെ സര്‍ക്കാര്‍ പണം പിടുങ്ങാന്‍ ശ്രമിച്ച മാധ്യമ സിംഹങ്ങളുടെ തനിനിറം പുറത്തു കാട്ടുക. അക്കാര്യത്തില്‍ വിജയിച്ചു എന്നതില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ഓരോ സാധാരണക്കാരനും അഭിമാനിക്കാം. പലിശയിനത്തില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല വഴി പത്രക്കാര്‍ക്ക് ചെയ്തു കൊടുത്തിട്ടുണ്ട്. മുന്‍ എല്‍ ഡി എഫ് മന്ത്രിസഭയും സമാനമായ ഇളവുകള്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്തോ ആകട്ടെ, പണമടക്കുക എന്നതാണ് പ്രധാനം.
ഈ വിഷയകമായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച രണ്ടു പോസ്റ്റുകളും ( 1- മാധ്യമപ്രവര്‍ത്തകര്‍ മുക്കിയ കോടികള്‍ ! 2) കവര്‍ സ്റ്റോറിക്കാരേ, ഓടരുത് !! ) കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം ഈ ബ്ലോഗില്‍ ലഭിച്ചത് പതിനാലായിരത്തിലധികം ഹിറ്റുകളാണ്. (പല ഓണ്‍ലൈന്‍ സൈറ്റുകളും ഈ പോസ്റ്റുകള്‍ കോപ്പിയടിച്ചു കൊടുക്കുകയും ചെയ്തു. അതില്‍ വിഷമമില്ല). സോഷ്യല്‍ മീഡിയയില്‍ സജീവമായി ഉയര്‍ന്നുവന്ന ഈ വിവാദം വഴി പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത്തിരി വിഷമം ഉണ്ടായിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല. ഞാന്‍ ആദ്യ പോസ്റ്റില്‍ പങ്കു വെച്ച ആശങ്ക ഏറെക്കുറെ സംഭവിക്കുകയും ചെയ്തു. ഈ വിവാദത്തില്‍ കക്ഷികളായ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ എന്നോട് പിണങ്ങി. അതിലൊരാള്‍ വളരെ വികാരപരമായി എനിക്ക് എഴുത്ത് എഴുതുകയും ചെയ്തു. ആദ്യ ഘഡു മുതല്‍ പണമടക്കാന്‍ തയ്യാറായതാണ്. പലിശയിനത്തിലുള്ള തര്‍ക്കം കാരണം പൊതുവായ തീരുമാനത്തിന് വഴങ്ങി അടക്കാതിരിക്കുകയായിരുന്നു. "പത്രക്കാരായിപ്പോയി, ഞങ്ങളും മനുഷ്യരാണ് സാര്‍ " എന്ന് പറഞ്ഞാണ് ആ കത്ത് അവസാനിക്കുന്നത്. എനിക്കും വിഷമമുണ്ട്. സുഹൃദ് ബന്ധങ്ങളെ എന്നും വിലമതിക്കുന്ന ആളാണ് ഞാന്‍. ഏതാനും ചില പത്രപ്രവര്‍ത്തകര്‍ കുറുക്കു വഴികളിലൂടെ ഈ ലോണ്‍ എഴുതിത്തള്ളിക്കാനും പണമടക്കുന്നത് പരമാവധി താമസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അവരുടെ വലയില്‍ ശുദ്ധ ഗതിക്കാരായ മറ്റുള്ളവരും പെടുകയായിരുന്നു എന്ന് വേണം പറയാന്‍.
ഏതായാലും ഈ നാല്പത്തിയഞ്ച് പേരും മൂന്നു മാസത്തിനുള്ളില്‍ പണമടച്ചു തീര്‍ക്കുന്നതോടെ ഒരു പതിറ്റാണ്ടിലധികം നീണ്ടു നിന്ന പ്രശ്നം അവസാനിച്ചു കിട്ടും. പണം സര്‍ക്കാര്‍ ഖജനാവിലേക്ക് വന്ന ശേഷം ഇനി വേണ്ടത് വ്യാജ സത്യവാങ്ങ്മൂലമോ രേഖകളോ സമര്‍പ്പിച്ചു ഫ്ലാറ്റുകള്‍ സമര്‍പ്പിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ്. അതിനു പ്രസ് കൌണ്‍സില്‍ തന്നെ മുന്‍കൈ എടുക്കണം എന്നാണു എന്റെ പക്ഷം. അതോടൊപ്പം ഏറ്റവും രസകരമായ വസ്തുത ഈ സംഭവത്തില്‍ കക്ഷികളലല്ലാത്ത മാധ്യമ പ്രവര്‍ത്തകരില്‍ പലരും ഈ വിവാദത്തെ ഇഷ്ടപ്പെട്ടു എന്നുള്ളതാണ്. "ഞങ്ങള്‍ക്ക് എഴുതാന്‍ നിവൃത്തിയില്ല, ഇവന്മാരെക്കൊണ്ട് പണം അടപ്പിക്കണം. സോഷ്യല്‍ മീഡിയയില്‍ നന്നായി കത്തിക്കൂ എന്നാണ്" ഒരാള്‍ എന്നോട് പറഞ്ഞത്.ഇവരൊക്കെയും ഇനി പണമടക്കും.
കഴിഞ്ഞ പോസ്റ്റുകളില്‍ കവര്‍ സ്റ്റോറിയേയും സിന്ധു സൂര്യകുമാരിനെയും കൂടുതല്‍ ഹൈലൈറ്റ് ചെയ്തു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെയുള്ള പുരുഷ വര്‍ഗത്തിന്റെ 'കടന്നാക്രമണ'മായി പ്പോലും അത് വിലയിരുത്തപ്പെട്ടു. അത്തരം വാദമുയര്‍ത്തിയവര്‍ക്ക് ആ പോസ്റ്റിന്റെ കമന്റ് കോളത്തില്‍ ഞാന്‍ കൊടുത്ത പ്രതികരണം ഇവിടെ പകര്‍ത്തുകയാണ്. "ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ പേരില്‍ സര്‍ക്കാര്‍ മുതലുമായി ബന്ധപ്പെട്ടു അഴിമതി നടന്നാല്‍ അത് വാര്‍ത്തയാവില്ലേ?. ഇവന്മാര്‍ വാര്‍ത്തയാക്കാറില്ലേ. പിന്നെ സിന്ധുവിന്റെ പേരില്‍ മാത്രം വാര്‍ത്ത വരരുത് എന്ന് പറയന്നതിലെ ന്യായമെന്ത്. ഇവിടെ സിന്ധു ഒരു സാധാരണ വീട്ടമ്മയല്ല. ആയിരുന്നെങ്കില്‍ അവരുടെ പേരും ചിത്രവും ഈ പോസ്റ്റില്‍ ഉണ്ടാവുമായിരുന്നില്ല. അവര്‍ ഭര്‍ത്താവിനെക്കാള്‍ പ്രശസ്തയായ മാധ്യമ പ്രവര്‍ത്തകയാണ്. മാത്രമല്ല, ഉള്ളതും ഇല്ലാത്തതുമായ ഏത് ആരോപണങ്ങളുടെ പേരിലും ആര്‍ക്കെതിരെയും തീപ്പൊരി ചിതറുന്ന വാക്കുകളില്‍ ആഴ്ച തോറും പ്രതികരിക്കുന്ന ആളുമാണ്. എന്ത് കൊണ്ട് ഈ വിഷയത്തില്‍ പ്രതികരിച്ചില്ല. ഒരു കവര്‍ സ്റ്റോറി വന്നില്ല. ലോണെടുത്ത ശേഷം ഒരൊറ്റ തവണ പോലും ഘഡുക്കള്‍ അടക്കാതെ സര്‍ക്കാര്‍ ഫ്ലാറ്റ് വാടകയ്ക്ക് മറിച്ചു നല്‍കി മാധ്യമ പ്രവര്‍ത്തകരായ ഭാര്യാ ഭര്‍ത്താക്കന്മാര്‍ വിലസുമ്പോള്‍ അത് വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. ആരും മുതലക്കണ്ണീര്‍ വെറുതെ കളയേണ്ട. മറ്റെപ്പോഴെങ്കിലും ആവശ്യം വരും".
ഒരു പ്രശ്നത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും പ്രമുഖര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ ആ വിവാദത്തില്‍ നിറഞ്ഞു നില്‍ക്കുക സ്വാഭാവികമാണ്. അതൊരു അത്ഭുതമല്ല, മറിച്ച് അനിവാര്യതയാണ്. ആര്‍ക്കെങ്കിലും മാനസിക വിഷമമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദമുണ്ട് എന്ന് കൂടി ഉണര്‍ത്തട്ടെ. വാര്‍ത്തകളെ തമസ്കരിക്കാന്‍ പഴയ പോലെ മാധ്യമങ്ങള്‍ക്ക് ഇനി കഴിയില്ല. സോഷ്യല്‍ മീഡിയ ഇന്ന് അത്രമാത്രം ശക്തമാണ്. ഈ വിവാദവും അതിന്റെ പരിണിതിയും സോഷ്യല്‍ മീഡിയയുടെ ശക്തി വിളിച്ചറിയിക്കുന്നു. ഒരു വാക്ക് കൂടി. സോഷ്യല്‍ മീഡിയ പത്ര ദൃശ്യ മാധ്യമങ്ങളുടെ ശത്രു പക്ഷത്തല്ല, മറിച്ച് സൌഹൃദ പക്ഷത്താണ്. മാധ്യമ സ്ഥാപനങ്ങള്‍ക്ക് വാര്‍ത്തകളും ചിത്രങ്ങളും എത്തിക്കുന്നതില്‍ , പുതുമയുള്ള വിഷയങ്ങളുടെ ത്രെഡുകള്‍ നല്‍കുന്നതില്‍ , മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് മിന്നല്‍ വേഗത്തില്‍ പ്രചാരം നല്‍കുന്നതില്‍ എല്ലാം ഇന്ന് പ്രധാന പങ്കു വഹിക്കുന്നത് സോഷ്യല്‍ മീഡിയകളാണ്. മൂന്നു മാസത്തിനുള്ളില്‍ ഒറ്റത്തവണയായി കാശ് അടക്കാന്‍ കഴിയാത്ത പത്ര പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പാട്ടപ്പിരിവ് നടത്താനും തയ്യാറാണ് എന്ന് കൂടി ഉണര്‍ത്തട്ടെ. ഗുഡ് ബൈ..
--- On Sat, 7/21/12, muzammil kandoth <muzammilkandoth@yahoo.com> wrote:
From: muzammil kandoth <muzammilkandoth@yahoo.com>
Subject: കവര്‍ സ്റ്റോറിക്കാരേ, ഓടരുത് !!
To: Keralites@yahoogroups.com
Date: Saturday, July 21, 2012, 4:27 AM
http://www.vallikkunnu.com/2012/07/kerala-journalists-flat-scam.html
--- On Mon, 7/16/12, muzammil kandoth <muzammilkandoth@yahoo.com> wrote:From: muzammil kandoth <muzammilkandoth@yahoo.com>
Subject: മാധ്യമപ്രവര്‍ത്തകര്‍ മുക്കിയ കോടികള്‍ ! ബ്രേക്കിംഗ് ന്യൂസുകാര്‍ എവിടെ?
To: Keralites@yahoogroups.com
Date: Monday, July 16, 2012, 4:55 AM
July 16, 2012 മാധ്യമപ്രവര്‍ത്തകര്‍ മുക്കിയ കോടികള്‍ ! ബ്രേക്കിംഗ് ന്യൂസുകാര്‍ എവിടെ?
കൊല്ലക്കടയില്‍ സൂചി വിറ്റാല്‍ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തപ്പോള്‍ വാല് ചുരുട്ടി മാളത്തിലൊളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവല്‍പട്ടികളില്‍ ഒരെണ്ണം കുരയ്ക്കുന്നില്ല. രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരും അപവാദങ്ങളില്‍ പെട്ടാല്‍ ഒന്നേ മുക്കാല്‍ മീറ്റര്‍ നീളമുള്ള നാക്കുമായി ചാനലുകളിലും പത്രത്താളുകളിലും ചാടിവീഴുന്ന ജഗജില്ലികള്‍ എന്തേ ഈ വാര്‍ത്ത മാത്രം കൊടുക്കാത്തത്. പത്രപ്രവര്‍ത്തകര്‍ കട്ടാല്‍ അത് കളവാകില്ല എന്നുണ്ടോ? ഉവ്വോ?
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ പ്രത്യേക സ്കീം പ്രകാരം തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലുള്ള ജേര്‍ണലിസ്റ്റ് കോളനിയില്‍ വീടുകള്‍ സ്വന്തമാക്കിയ അമ്പത്തിനാല് മാധ്യമ പ്രവര്‍ത്തകരാണ് കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി സര്‍ക്കാരിനെ പറ്റിച്ചു നടക്കുന്നത്. ഏതാണ്ട് ഇരുപതു കോടിയോളം രൂപയാണ് ഇവര്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ളത്. പന്ത്രണ്ടു വര്‍ഷം മുമ്പ് 7.62 ലക്ഷവും 10.28 ലക്ഷവും വിലയിട്ട ഫ്ലാറ്റുകളാണ് വെറും ഒന്നേകാല്‍ ലക്ഷം രൂപ അടച്ചു മാധ്യമ സിംഹങ്ങള്‍ കൈവശപ്പെടുത്തിയത്. ബാക്കി പണം തവണകളായി തിരിച്ചടക്കാമെന്ന കരാറില്‍ വീടുകള്‍ കരസ്ഥമാക്കിയ അമ്പത്തിനാല് പേരില്‍ അഞ്ചു പേരൊഴികെ ഒരെണ്ണവും കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ചില്ലിക്കാശു സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചിട്ടില്ല. അഞ്ചു പേരാകട്ടെ മറ്റുള്ളവര്‍ കൂട്ടത്തോടെ പണമടക്കാത്തത് കണ്ടതോടെ ഏതാനും തവണകള്‍ അടച്ചു ആ പരിപാടി നിര്‍ത്തി. മാറി മാറി വന്ന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി തുക എഴുതിത്തള്ളുന്നതിന് വേണ്ട ശ്രമങ്ങളാണ് തട്ടിപ്പിനും അഴിമതിക്കുമെതിരെ നിരന്തരം കുരച്ചുകൊണ്ടേയിരിക്കുന്ന വീരന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാരിനെ പറ്റിച്ച കള്ളന്മാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ മലയാള മനോരമയില്‍ നിന്നാണ്. പതിനൊന്ന് പേര്‍ . കേരള കൌമുദി (ആറ്), മാതൃഭൂമി & ദീപിക (അഞ്ച് വീതം). വീക്ഷണം (മൂന്ന്) എന്നിവരാണ് പട്ടികയില്‍ തൊട്ടടുത്തുള്ളത്. ഇവരോടൊപ്പം വര്‍ത്തമാനം, ചന്ദ്രിക, മാധ്യമം, ഇന്ത്യാവിഷന്‍ , സൂര്യ, കൈരളി തുടങ്ങി ഏതാണ്ട് എല്ലാ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ട്. ഒരു വ്യാഴവട്ടക്കാലം മലയാള മാധ്യമങ്ങള്‍ സമര്‍ത്ഥമായി പൂഴ്ത്തിവെച്ച തട്ടിപ്പിന്റെ വാര്‍ത്ത വിവരാവകാശ നിയമപ്രകാരം കണ്ടെത്തി പുറത്തു വിട്ടത് ഡല്‍ഹിയില്‍ നിന്നും ഇറങ്ങുന്ന The Indian Express ലേഖകന്‍ ഷാജു ഫിലിപ്പാണ്. (ഷാജൂ, ഒരായിരം അഭിനന്ദനങ്ങള്‍). തിരുവനന്തപുരത്തെ കഥകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കോട്ടയം അടക്കം മറ്റു നഗരങ്ങളിലെ ഫ്ലാറ്റ് തട്ടിപ്പുകളെക്കുറിച്ച് കൂടി എഴുതുവാന്‍ ഷാജു ഫിലിപ്പും ഇന്ത്യന്‍ എക്സ്പ്രസ്സും തയ്യാറാകണം. .തട്ടിപ്പ് നടത്തിയവരുടെ ലിസ്റ്റ്.
കള്ള രേഖകള്‍ ചമച്ചാണ് പലരും ഫ്ലാറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല അവരില്‍ ചിലര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഫ്ലാറ്റുകള്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. പോരേ പൂരം!! സര്‍ക്കാര്‍ ചിലവില്‍ പണി കഴിപ്പിച്ച വീട് കാശൊന്നും അടക്കാതെ മൂന്നാം പാര്‍ട്ടിക്ക് വാടകയ്ക്ക് കൊടുക്കുക!!. മാധ്യമ വീരപ്പന്മാരുടെ ധാര്‍മികത നോക്കണേ!!.. മാത്രമോ, വാടകയിനത്തില്‍ പോക്കറ്റിലെത്തുന്ന ആ കാശ് പോലും തിരിച്ചടക്കാതിരിക്കുക. ന്യൂസ് അവര്‍ സ്റ്റുഡിയോയിലും 'കവര്‍ സ്റ്റോറി' യിലും കിടന്നു ചിലയ്ക്കുമ്പോള്‍ എന്തൊരു ധാര്‍മികതയാണ്, എന്തൊരു സാമൂഹ്യ പ്രതിബദ്ധതയാണ്. ഇരുപത്തി മൂന്ന് പേരാണ് കാട്ടിലെ തടിയും തേവരുടെ ആനയും കണക്കെ ഫ്ലാറ്റുകള്‍ വാടകയ്ക്ക് മറിച്ച് കൊടുത്തിരിക്കുന്നത്.പാവപ്പെട്ട കര്‍ഷകനോ തൊഴിലാളിയോ ലോണ്‍ എടുത്ത അടവ് തെറ്റിയാല്‍ ജപ്തി നോട്ടീസുമായി എത്താറുള്ള ഹൗസിംഗ് കോര്‍പറേഷന്‍ ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും മാധ്യമ സിംഹങ്ങളെ തൊടാന്‍ മിനക്കെട്ടിട്ടില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ലോണ്‍ എഴുതിതള്ളിക്കാനുള്ള ശ്രമങ്ങള്‍ സിംഹങ്ങള്‍ നടത്തിയിരുന്നു. പക്ഷെ അത് വിലപ്പോയില്ല. ഇപ്പോള്‍ മാണി അച്ചായനെ പിടിച്ചു ലോണ്‍ എഴുതിതള്ളാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ബ്രേക്കിംഗ് ന്യൂസുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പലിശ കണക്കു കൂട്ടുന്ന വിഷയത്തിലുള്ള തര്‍ക്കമാണ് തുക തിരിച്ചടക്കാതിരിക്കാന്‍ കാരണമെന്നാണ് വാര്‍ത്ത പുറത്തു വന്നപ്പോള്‍ ചില മാധ്യമ സുഹൃത്തുക്കള്‍ പറയുന്നത്. (ലിസ്റ്റില്‍ എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളുമുണ്ട്!!. ഈ പോസ്റ്റോടെ ആ സൗഹൃദം ഏതാണ്ട് അവസാനിച്ചു കിട്ടും). അങ്ങനെ ഒരു തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍ ആ തര്‍ക്കം എന്ത് കൊണ്ട് ഇത്ര കാലവും മൂടിവെച്ചു. പൊതു ജനമധ്യത്തില്‍ എല്ലാം അലക്കുന്ന കൂട്ടത്തില്‍ അതുമൊന്ന് അലക്കാമായിരുന്നില്ലേ. പിടിക്കപ്പെട്ടപ്പോള്‍ ഉരുണ്ടു കളിക്കുന്നോ? ഈ വാര്‍ത്ത സായാഹ്ന ബുള്ളറ്റിനില്‍ ചര്‍ച്ച ചെയ്യുവാന്‍ ധീരത കാണിച്ച കൈരളി ടി വി യെ അഭിനന്ദിക്കുന്നു. കാര്യമെന്തൊക്കെ പറഞ്ഞാലും ഭാസുരേന്ദ്ര ബാബുവും എന്‍ മാധവന്‍ കുട്ടിയും വിഷയത്തെക്കുറിച്ച് സംസാരിക്കാനെങ്കിലും തയ്യാറായി. ഇന്നത്തെ എഡിഷനില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ദേശാഭിമാനി പത്രവും അഭിനന്ദനം അര്‍ഹിക്കുന്നു.സംഘടിതമായി ഈ വാര്‍ത്തയെ മുക്കിക്കൊല്ലാന്‍ കേരളത്തിലെ മറ്റു മാധ്യമ രാജാക്കന്മാര്‍ ശ്രമിച്ചേക്കും. പക്ഷെ പൂര്‍ണമായി മുക്കിക്കൊല്ലാന്‍ അവര്‍ക്ക് സാധിക്കില്ല. കാലം മാറിയിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ ശക്തിയുള്ള സോഷ്യല്‍ മീഡിയകള്‍ പൊതുജനങ്ങളുടെ കൈകളിലുണ്ട്. ഡല്‍ഹിയില്‍ നിന്നും വാര്‍ത്ത പുറത്തു വന്ന നിമിഷം മുതല്‍ ഇ -മീഡിയകളില്‍ ഇത് ചര്‍ച്ചയായിക്കഴിഞ്ഞു. തീ പടരും പോലെ അത് പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ പണം പിടുങ്ങിയവര്‍ ആരെക്കെയെന്നു ജനം തിരിച്ചറിഞ്ഞു തുടങ്ങി. ആരുടെ കടം എഴുതിത്തള്ളിയാലും ഈ തട്ടിപ്പ് വീരന്മാരുടെ കടം സര്‍ക്കാര്‍ എഴുതിത്തള്ളരുത്. മാധ്യമ പ്രവര്‍ത്തകര്‍ എന്ന് കേള്‍ക്കുമ്പോള്‍ മുട്ട് വിറയ്ക്കുന്ന ഭരണാധികാരികളാണ് അനന്തപുരിയില്‍ ഉള്ളതെങ്കില്‍ അവരുടെ മുഖത്തു നോക്കി ഒന്നേ പറയാനുള്ളൂ.. പ്ഫൂ..
മ്യാവൂ: 'കവര്‍സ്റ്റോറി'യുടെ അടുത്ത എപ്പിഡോസിനു വയറിളക്കം പിടിക്കുമോ?
http://www.vallikkunnu.com/2012/07/kerala-journalists.html
| www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net




