Re: [www.keralites.net] തുര്‍ക്കിയിലുള്ള നീ​ളം കൂടിയ ഈ തിരുകേശ ചിത്രം എന്ത് കൊണ്ട് പ്രസിദ്ധീകരിച്ചില്ല?


 
സുഹൃത്തേ,
 
വെറുതെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ അയച്ച ഫോട്ടോയില്‍ കാണുന്ന മുടിക്ക് എത്ര നീളമുണ്ട്? ഇത് മൂര്‍ധാവില്‍ നിന്ന് ചുമലിനേക്കാള്‍ നീളമുള്ള മുടിയാനെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഒരിക്കലും അത്ര നീളം ഇതിനില്ലെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. പക്ഷെ കാന്തപുരത്തിന് മുടി തന്നയാളുടെ അടുത്തുള്ള മുടിയുടെ നീളം നിങ്ങള്‍ കണ്ടതല്ലേ? ഇല്ലെങ്കില്‍ അറ്റാച്ച് ചെയ്ത ഫോട്ടോ കാണുക. അദ്ദേഹം മുടി പിടിച്ച പോലെ ഒരു നൂല്‍ പിടിച്ചു നോക്കുക.. എന്നിട്ട് തീരുമാനിക്കുക അതിനു എത്ര നീളം ഉണ്ടെന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങള്‍ ഇസ്‌ലാമിനെ പൊതു ജനങ്ങള്‍ക്കിടയില്‍ വികൃതമാക്കരുത്.
 
ലോകത്തെ തിരു ശേഷിപ്പുകളുടെ വിവരങ്ങള്‍ ശേഖരിച്ചു ഒരു ലബനാന്‍ പണ്ഡിതന്‍ തയ്യാറാക്കി ഈ പറയുന്ന ഖസ്രജിയുടെ ചിലവില്‍ പ്രസിദ്ധീകരിച്ച  പുസ്തകത്തില്‍ ലോകത്ത് പലയിടതുമുള്ള ഒരു മുടിയുടെയും രണ്ടു മുടിയുടെയും കാര്യം പോലും പ്രദിപാദിച്ചിട്ടു, ഖസ്രജിയുടെ അടുത്തുള്ള വന്‍ ശേഖരത്തെ കുറിച്ച് പ്രദിപാദിച്ചില്ല എന്നത് വളരെ ദുരൂഹമാണ്. കാരണം, ഉദാഹരണത്തിന് ഒരാള്‍ കേരളത്തിലെ ഇസ്‌ലാമിക സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു കാരന്തൂര്‍ മര്‍കസില്‍ വന്നു ആ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ആ പുസ്തകത്തില്‍ മര്‍കസിനെ കുറിച്ച് പ്രദിപാദിച്ചിട്ടുമില്ല എങ്കില്‍ അവര്‍ സ്വാഭാവികമായും അതിന്റെ വിവരങ്ങളും കൂടി അതില്‍ ഉള്‍പ്പെടുത്താന്‍ പറയുകയില്ലേ? ഇങ്ങനെ ഖസ്രജി എന്ത് കൊണ്ട് ആ പണ്ഡിതനോട് തന്റെ അടുക്കലുള്ള തിരുകേശ ശേഖരത്തെ കുറിച്ച് പറഞ്ഞില്ല. ഇതിനു ഒന്ന് രണ്ടു കാരണങ്ങള്‍ ഉണ്ടാവാം. ഒന്നുകില്‍ ഖസ്രജി പറഞ്ഞിട്ട് ആ പണ്ഡിതന് വിശ്വസിക്കാന്‍ പോന്ന തെളിവ്‌ ലഭിച്ചിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ഖസ്രജിയുടെ കയ്യില്‍ അന്ന് ആ ശേഖരം ഉണ്ടായിരുന്നില്ല. ഇത് രണ്ടായാലും പ്രശ്നമാണ്. തെളിവ്‌ ഇല്ലാതെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. അന്ന് ഈ ശേഖരം ഇല്ലെങ്കില്‍ പിന്നെ എവിടുന്നു കിട്ടി?
 
ഇത് തെളിയുന്നത് വരെ കാന്തപുരവും കൂട്ടരും മുടിയിട്ട വെള്ളം വിതരണം ചെയ്യുന്നതില്‍ നിന്നും അതിന്റെ പേരിലുള്ള പള്ളി നിര്‍മാണത്തില്‍ നിന്നും പിന്മാറുകയാണ് വേണ്ടത് .. അല്ലാതെ കേശത്തിനു തെളിവ്‌ വേണം എന്ന് പറയുന്നവരെ ആക്ഷേപിക്കുകയല്ല വേണ്ടത്.
2011/5/22 noor muhammed <noor2812@gmail.com>


എന്ത് കൊണ്ട് ഈ തിരുകേശ ചിത്രം പ്രസിദ്ധീകരിച്ചില്ല?

Fun & Info @ Keralites.net

നബി(സ) യുടെ മുടിക്കെട്ട്- തുർക്കി.

കിതാബിന്റെ പേര്‌:

أسرار الآثار النبوية
أدلة شرعية وحالات شفائية وصور نادرة للآثار المحمدية

തിരുകേശവുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണല്ലോ. വിവാദം പല ഘട്ടങ്ങളിലായി നീങ്ങി. മര്‍ക്കസില്‍ സനദ് ഉണ്ടെങ്കിലും ഇല്ലങ്കിലും അബൂദാബിയിലെ ഖസ്രജിയുടെ വീട്ടില്‍ ചെന്ന് സനദ് പരിശോധിക്കണമെന്നും അത് സംബന്ധമായ വെല്ലുവിളിയുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിവാദം അതിന്റെ അന്ത്യ ഘട്ടത്തിലാണ് എന്നാണ് തോനുന്നത്. വിവാദം പെട്ടെന്ന് അവസാനിക്കട്ടെ എന്ന് പ്രത്യാശികുന്നു.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലൊന്നും തിരുകേശത്തിന്റെ നീളത്തെ കുറിച്ച് കേള്‍ക്കാറില്ല. നീളം വിവാദമാക്കിയവര്‍ വാദത്തില്‍ നിന്ന് പിന്‍വാങ്ങിയെന്നാണ് മനസ്സില്ലക്കാന്‍ കഴിയുന്നത്.

നീളമുള്ള തിരുകേശത്തിന്റെ ഫോട്ടോ ആണ് മേലില്‍ കൊടുത്തിട്ടുള്ളത്. ഖസ്രജിയുടെ വീട്ടിലുള്ള മുടിയല്ല. മറിച്ച് തുര്‍ക്കിയില്‍ നിന്നാണ് ഈ ഫോട്ടൊ. "ഖസ്രജി സ്വന്തം ഇറക്കിയ ഗ്രന്ഥത്തില്‍" ഖസ്രജിയുടെ വീട്ടില്‍ ഉള്ള തിരുകേശത്തിന്റെ ഫോട്ടൊ ഇല്ലെന്നാണ് സംശയമുള്ളവര്‍ പറഞ്ഞിരുന്നത്.അത് വലിയ "തെളിവ്" ആക്കി അവര്‍ രംഗത്ത് വന്നിരുന്നു. അവരുടെ മാസികയില്‍ ഇത് സംബന്ധമായി വലിയ ലേഖനം പോലും പ്രസിദ്ദീകരിച്ചിരുന്നു. ലേഖനത്തില്‍ പ്രസ്തുത പുസ്തകത്തില്‍ ഉള്ള കുറേ ഫോട്ടോകളും കൊടുത്തിരുന്നു. എല്ലാ തിരുകേശവും ചെറുത് എന്ന് വരുത്തിത്തീർക്കാന്‍ വേണ്ടിയായിരുന്നു അത്. പുസ്തകത്തില്‍ ഉള്ള നീളം കൂടിയ തിരുകേശത്തിന്റെ ചിത്രം അവിടെ പ്രസിദ്ദീകരിച്ചിരുന്നില്ല. അത് കാണാതെ പോകാന്‍ സാധ്യമല്ല. മനപൂർവ്വം ഒഴിവാക്കി എന്ന് സംശയിക്കേണ്ടിരിക്കുന്നു
.


¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´

Noorudheen
Bahrain
00973-39414379

www.keralites.net