'പാട്ടുപാടും' ടൗവ്വല്‍
സൂര്യ സ്‌നാനപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. വെയില്‍കായുമ്പോള്‍ പാട്ടു കേള്‍പ്പിക്കുന്ന ടൗവ്വല്‍ വരുന്നു. ഐപോഡില്‍ ഘടിപ്പിക്കാവുന്ന ടൗവ്വല്‍ ഐ സണ്ണാണ് രംഗത്തെത്തിച്ചിരിക്കുന്നത് . ഏകദേശം 4021 രൂപയാണ് വില. ഇരു വശങ്ങളിലായാണ് ചെറിയ സ്‌പീക്കര്‍ ഘടിപ്പിച്ചിരിക്കുന്നത് . ചെറിയ തലവണകളും ടൗവ്വലില്‍ ഘടിപ്പിച്ചിട്ടുണ്ട് . ലിഥിയം ബാറ്ററി ഉപയോഗിച്ചാണ് ടൗവ്വലിലെ സ്‌പീക്കറുകള്‍ പ്രവര്‍ത്തിപ്പിക്കുക. യുഎസ്‌ബി പോര്‍ട്ടു വഴിയാകും ഐപോഡില്‍ ഘടിപ്പിക്കുക. മറ്റ് എംപി3 പ്ലയറുകളിലും ഇവ പ്രവര്‍ത്തിക്കും.
പരുത്തി ഉപയോഗിച്ച് നര്‍മ്മിച്ച ടൗവ്വലിന് 180 സെന്റീമീറ്റര്‍ നീളവും 80 സെന്റീമീറ്റര്‍ വീതിയുമുണ്ട് . ടൗവ്വലിനുള്ളില്‍ വയാറുകള്‍ ഉള്ളകാര്യം ഉപഭോക്‌താക്കള്‍ അറിയുകയേയില്ല. ആവശ്യത്തിന് ശേഷം സാധാരണ ടൗവ്വലുകള്‍ പോലെ ഇവ ചുരുട്ടിവയ്‌ക്കാനുമാകും.
thanks mangalam com
regards,,maanu
regards,,maanu
www.keralites.net |