► Kerala Friends ◄ കോപ്പ അമേരിക്ക കിരീടം ഉറുഗ്വായ്ക്ക്‌ .................


 ഡീഗോ ഫോര്‍ലാന്റെ സ്വര്‍ണം പതിച്ച പാദുകം ഉറുഗ്വായ്ക്കു വേണ്ടി ഒരിക്കല്‍ക്കൂടി ചരിത്രം രചിച്ചു. കോപ്പയില്‍ പുതിയ റെക്കോഡായ പതിനഞ്ചാം തവണയും പതിഞ്ഞത് ഉറുഗ്വായുടെ മുത്തമാണ്. ഫൈനലില്‍ പാരഗ്വായെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചാണ് ഉറുഗ്വായ് കിരീടം നേടിയത്. ഫോര്‍ലാന്‍ രണ്ടും ലൂയിസ് സുവാരസ് ഒരു ഗോളും നേടി. മൂന്നു ഗോളും ആദ്യ പകുതിയിലാണ് പിറന്നത്. 1995നുശേഷം ഇതാദ്യമായാണ് ഉറുഗ്വായ് ബ്രസീലും അര്‍ജന്റീനയും അടക്കിവാണിരുന്ന വന്‍കരയുടെ കിരീടാവകാശിയാകുന്നത്.

പതിനൊന്നാം മിനിറ്റിലാണ് സുവാരസ് പാരഗ്വായ്ന്‍ വലയില്‍ ആദ്യം പന്തെത്തിക്കുന്നത്. 41-ാം മിനിറ്റിലും 44-ാം മിനിറ്റിലും ഫോര്‍ലാന്‍ ലക്ഷ്യം കണ്ട് പട്ടിക തികച്ചു.

കളിയുടെ തുടക്കത്തില്‍ തന്നെ ഉറുഗ്വായ് സുവാരസിലൂടെ ലക്ഷ്യം കാണാനൊരുങ്ങിയതാണ്. എന്നാല്‍, പാരഗ്വായുടെ സ്ഥിരം രക്ഷകന്‍ ഗോളി വില്ലാര്‍ രക്ഷകനാവുകയായിരുന്നു. ഗോള്‍ലൈനില്‍ ഒരിക്കല്‍ക്കൂടി ഉറുഗ്വായ് പരീക്ഷിച്ചെങ്കിലും ഇത്തണല്‍ കാസെരസും രക്ഷകവേഷമണിഞ്ഞെത്തി. ഉറുഗ്വായ്ന്‍ മുന്നേറ്റത്തിന്റെ ഒരു ചെറു സൂചന മാത്രമായിരുന്നു ഈ മുന്നേറ്റം. ആദ്യ പത്ത് മിനിറ്റിനുള്ള മാത്രം പത്തു കോര്‍ണര്‍ കിക്കുകളാണ് അവര്‍ നേടിയത്. ഇതിന്റെ അവസാന അവര്‍ അര്‍ഹിച്ച ഗോള്‍ വലയിലെത്തിക്കുകയും ചെയ്തു. ഡീഗൊ പെരസില്‍ നിന്ന് കൈമാറിയ കിട്ടിയ പന്താണ് ഡാരിയോ വെറോണ്‍ സുവാരസിന് നല്‍കിയത്. വില്ലാറുടെ വലതുമൂലയിലേയ്ക്ക നിറയൊഴിക്കുന്നതില്‍ സൂപ്പര്‍സ്‌ട്രൈക്കറായ സുവാരസിന് പിഴച്ചതുമില്ല.

41-ാം മിനിറ്റില്‍ പരാഗ്വായ്ന്‍ പ്രതിരോധത്തില്‍ നിന്ന് അരെവാലൊ റയോസ പിടിച്ചെടുത്ത പന്താണ് ഫോര്‍ലാന്റെ ആദ്യ ഗോളിന് വഴിവച്ചത്. റയോസ് തള്ളിനീക്കിക്കൊടുത്ത പന്ത് കനത്ത ഒരു ഷോട്ടിലൂടെ നിറയൊഴിച്ചാണ് ഫോര്‍ലാന്‍ വല കുലുക്കിയത്. മൂന്നു മിനിറ്റേ വേണ്ടിവന്നുള്ളൂ ഫോര്‍ലാനിലൂടെ തന്നെ ഉറുഗ്വായ് അവസാനത്തെ ആണിയും അടിച്ചു. ഇത്തവണയും മികച്ച ചില കൈമാറ്റങ്ങള്‍ക്കൊടുവില്‍ സുവാരസാണ് ഫോലാനെ ലാക്കാക്കി പന്ത് തള്ളിക്കൊടുത്തത്. ഇക്കുറിയും സ്വര്‍ണത്തലമുടിക്കാരന് പിഴച്ചില്ല.

പ്രാഥമിക റൗണ്ടില്‍ പെറുവിനോടും ചിലിയോടും സമനില വഴങ്ങിയ ഉറുഗ്വായ് മെക്‌സിക്കോയെ തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. അവസാന എട്ടില്‍ അവര്‍ ഷൂട്ടൗട്ടില്‍ അവര്‍ മറികടന്നതാകട്ടെ അര്‍ജന്റീനയെയും. പിന്നീട് പെറുവിനെ കീഴ്‌പ്പെടുത്തി അവര്‍ പാരഗ്വായ്‌ക്കെതിരായ കലാശപ്പോരാട്ടത്തിനും യോഗ്യത നേടി. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയിലാണ് ഉറുഗ്വായ് തോറ്റത്
 
 
1.jpg
 
 
2.jpg
 
3.jpg
 
4.jpg
 
 
5.jpg
 
 
6.jpg
 
7.jpg
 
8.jpg
 
9.jpg
 
 
 
 
 

Best regards

fazal pazhur
calicut

--
KUNTHAPURA Movie Trailer = http://www.youtube.com/watch?v=3eFL1crw4-M
 
Kuttanadan Punchayile.... = http://www.youtube.com/watch?v=erSae1Qmp_s&feature=channel_video_title
 
 
 
 
Our Website - http://onlinekeralafriends.com/
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com