dear friend
റമദാനിന്റെ പവിത്രത കളഞ്ഞു റമദാന്‍ തീറ്റയുടെയും കുടിയുടെയും മാസമായി,ധൂര്‍ത്തിന്റെ മാസമായി ചിത്രീകരിച്ചു ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കണം എന്ന ലക്‌ഷ്യം മാത്രമാണ് ഈ മീഡിയകള്‍ക്കുള്ളത്,ആരാധന കൊണ്ട് ധന്യമാക്കേണ്ട പവിത്രമാക്കപ്പെട്ട രാത്രികളെ ,പവിത്രമായ തറാവീഹു നിസ്കാരത്തെ ഇല്ലാതെയാക്കണം എന്ന ലക്‌ഷ്യം മുന്നില്‍ വെച്ച് കൊണ്ടാണ് സീരിയല്‍ നടികളെ മക്കന ഇട്ടു കൊണ്ട് രംഗത്ത് ഇറക്കുന്നത്.
ഇവിടെ നാം മുസ്ലിംകള്‍ ജാഗ്രതര്‍ ആവേണ്ടതുണ്ട്, ഈ നല്ല പിള്ള ചമയലിലൂടെ സാധാരണ മുസ്ലിംകളുടെ റമദാനോടുള്ള സ്നേഹം മാറ്റുകയും അമുസ്ലിമ്കള്‍ക്കിടയില്‍ ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കലും ആണ് ഇവര്‍ ലക്ഷ്യമാക്കുന്നത് .അത് കൊണ്ട് തന്നെ ഇത്തരം പ്രോഗ്രാം നാം പൂര്‍ണ്ണമായും ബഹിഷ്കരിക്കുക തന്നെ ചെയ്യണം.
ഇഫ്താറിന്റെ പേരില്‍ ധൂര്‍ത്ത് അടിക്കലും നോമ്പ് ഇല്ലാത്തവരെയും അമുസ്ലിമ്കളെയും നോമ്പ് തുറപ്പിക്കലും ഇസ്ലാമുമായി ഒരിക്കലും യോചിക്കുന്നതല്ല എന്ന് നാം പ്രത്യാകം മനസ്സിലാക്കണം,ഇസ്ലാം എന്താണ് എന്ന് നമുക്ക് നമ്മുടെ പണ്ഡിതന്മാര്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്,അത് പഠിപ്പിക്കാന്‍ മീഡിയകളുടെ അഭിനയം ആവശ്യം ഇല്ല .NB:സീരിയല്‍ നടിമാര്‍ അവതാരകര്‍ ആയിട്ടുള്ള പരിപാടിയില്‍ നമ്മുടെ ചില പണ്ഡിതര്‍ തന്നെ പങ്കെടുക്കാറുണ്ട് ,അത് നിര്‍ബന്ധമായും അവര്‍ ഉപേക്ഷിക്കണം.
Regards,
Abdu Rahiman.M
![]()
www.keralites.net ![]()
![]()
![]()
![]()
![]()
![]()
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net