[www.keralites.net] ലോകത്തിലെ ഏറ്റവും വലിയ സമയ ഗോപുരത്തിന്റെ പ്രൗഢി ദര്ശിക്കാനുള്ള കാത്തിരിപ്പിന് റമദാനില്‍ അന്ത്യമാകും.

മക്ക: ലോകത്തിലെ ഏറ്റവും വലിയ സമയ ഗോപുരത്തിന്റെ പ്രൗഢി ദര്‍ശിക്കാനുള്ള കാത്തിരിപ്പിന് റമദാനില്‍ അന്ത്യമാകും. മക്ക റോയല്‍ ക്ലോക്് ടവര്‍ റമദാനില്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഗ്രീനിച്ച് മീന്‍ ടൈമിനു (ജി.എം.ടി ) പകരമായി മക്ക മീന്‍ ടൈമും (എം.എം.ടി ) നിലവില്‍ വരും. ലണ്ടന്‍ ടവറിലുള്ള ബിഗ് ബന്‍ വാച്ചിന്റെ ആറിരട്ടി വലിപ്പമാണ് മക്ക ടവര്‍ വാച്ചിനുള്ളത്. നാല് വശത്തുമുള്ള ക്ലോക്കുകളില്‍ രണ്ടെണ്ണത്തിന് 80 മീറ്റര്‍ ഉയരവും 65 മീറ്റര്‍ വീതിയും 39 മീറ്റര്‍ വ്യാസവും രണ്ടെണ്ണത്തിന് 80 മീറ്റര്‍ ഉയരവും 65 മീറ്റര്‍ വീതിയും 25 മീറ്റര്‍ വ്യാസവുമുണ്ട്.

ഭൂപ്രതലത്തില്‍ നിന്ന് 400 മീറ്ററിലധികം ഉയരത്തിലുള്ള ക്ലോക് മക്കയിലെ മുഴുവന്‍ ജില്ലകളില്‍ നിന്ന് കാണാനാകും. ജര്‍മനി, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരും യൂറോപ്പില്‍ നിന്നുള്ള വിദഗ്ധരുമാണ് രൂപകല്‍പനയും നിര്‍മാണവും പൂര്‍ത്തിയാക്കിയത്. 36,000 ടണ്ണാണ് ക്ലോക്കിന്റെ തൂക്കം. ആറു ടണ്‍ വീതം തൂക്കമുള്ള ക്ലോക്കിലെ മിനിറ്റ്് സൂചികള്‍ക്ക് 22 മീറ്ററും മണിക്കൂര്‍ സൂചികള്‍ക്ക് 17 മീറ്ററും നീളമുണ്ട്. രാത്രിയില്‍ ക്ലോക്കുകള്‍ക്ക് വര്‍ണം നല്‍കുന്നതിനു 20 ലക്ഷം എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കും. പെരുന്നാള്‍ പ്രഖ്യാപനവും മാസപ്പിറവിയും അറിയിക്കുന്നതിന് ക്ലോക്കിന് മുകളില്‍ ഉഗ്രശേഷിയുള്ള ലൈറ്റുകള്‍ തെളിയിച്ചു മാനത്തു വര്‍ണം വിരിയിക്കും. ഇവയില്‍ നിന്നുള്ള രശ്മികള്‍ക്ക് പത്തു കിലോമീറ്ററിലധികം ദൈര്‍ഘ്യമുണ്ടാകും. ബാങ്ക് വിളി സമയത്ത് ക്ലോക്കുകള്‍ക്ക് മുകളില്‍ നിന്നു പച്ചയും വെള്ളയും നിറത്തിലുള്ള 21,000 വിളക്കുകള്‍ പ്രകാശിക്കും.30 കി.മീറ്റര്‍ ദൂരം വരെ ഇത് കാണാനാകും.

മക്കയില്‍ മസ്ജിദുല്‍ ഹറമിനോട് ചേര്‍ന്നുള്ള അബ്രാജ് അല്‍ബൈത്ത് ടവറിലാണ് (മക്ക റോയല്‍ ക്ലോക്ക് ടവര്‍) ക്ലോക്. സൗദിയിലെ ഏറ്റവും വലിയ കെട്ടിടമാണിത്്. ബുര്‍ജ് ദുബൈ കഴിഞ്ഞാല്‍ ലോകത്ത് രണ്ടാം സ്ഥാനവും ഈ കെട്ടിടത്തിനാണ്.


www.keralites.net