[www.keralites.net] മകരജ്യോതി വിവാദം-കണ്ടത്‌ ടോര്‍ച്ച്‌ ലൈറ്റിന്റെ പ്രകാശമെന്ന്‌ ദേവസ്വം ബോര്‍ഡ്‌

 

മകരജ്യോതി വിവാദം: ഇന്നലെ കണ്ടത്‌ ടോര്‍ച്ച്‌ ലൈറ്റിന്റെ പ്രകാശമെന്ന്‌ ദേവസ്വം ബോര്‍ഡ്‌

 

ശബരിമല: മകരജ്യോതി എന്ന വ്യാജേന ഇന്നലെ കണ്ട വെളിച്ചം സെര്‍ച്ച്‌ ലൈറ്റിന്റെ പ്രകാശമാണെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.രാജഗോപാലന്‍ നായര്‍. ദീപം കണ്ടത്‌ പൊന്നമ്പലമേട്ടില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെയാണ്‌. മിന്നി തെളിയുന്ന ഫ്‌ളുറസിന്റ്‌ വെളിച്ചമാണ്‌ കണ്ടത്‌. പൊന്നമ്പലമേട്ടില്‍ ചിലര്‍ അതിക്രമിച്ചു കടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ പോലീസും വനംവകുപ്പും കനത്ത പരിശോധന നടത്തിയിരുന്നു. ഈ അവസരത്തില്‍ മറ്റൊരാള്‍ക്ക്‌ പൊന്നമ്പലമേട്ടില്‍ കടന്ന്‌ ദീപം തെളിയിക്കാന്‍ സാധ്യമല്ല. മാത്രമല്ല, നിരീക്ഷകരുടെ ടോര്‍ച്ച്‌ ലൈറ്റില്‍ നിന്നുള്ള വെളിച്ചമാകാനും സാധ്യതയുണ്ട്‌. ദീപാരാധനയുടെ വെളിച്ചത്തിന്റെ നിറം ഇളം ചുവപ്പ്‌ നിറമാണ്‌. ഇന്നലെ കണ്ടത്‌ ഫ്‌ളുറസിന്റ്‌ വെളിച്ചമാണ്‌. ഇന്നലെ നടന്ന സംഭവം നിന്ദ്യമാണ്‌. ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്നതിനു തുല്യമായ നടപടിയാണ്‌ ഇതു ചെയ്‌തവര്‍ നടത്തിയത്‌. ആശ്രയമായ അന്നം മുടക്കുന്നതിനു തുല്യമാണ്‌.

ഇതിനു പിന്നില്‍ പ്രവര്‍ത്തിവച്ചര്‍ ആരായാലും അവരുടെ നടപടി വളരെ ക്രൂരവും നിന്ദ്യവുമായ നടപടിയാണ്‌. ഭാരതീയ ഹിന്ദു സമുദായത്തോട്‌ കാണിച്ച ക്രൂരതയാണ്‌. മകരജ്യോതി ധനുമാസത്തില്‍ തെളിവുമെന്ന്‌ പറയുന്നവരുടെ ഗൂഡാലേചനയാണ്‌ ഇതിനു പിന്നില്‍. ഗൂഡാലോചന നടത്തിയവര്‍ ആരെല്ലാമാണെന്ന്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാജഗോപാലന്‍ നായര്‍ പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___